‘രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പലരേയും കാണേണ്ടി വരും’; ഇ പിമായുള്ള കൂടിക്കാഴ്ച നിഷേധിക്കാതെ പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. നേതാക്കളെ കണ്ടാല്‍ എന്താണ് പ്രശ്‌നം എന്ന് പ്രകാശ് ജാവദേക്കര്‍ ചോദിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പലരേയും കാണേണ്ടി വരും. അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ജാവദേക്കര്‍ പറഞ്ഞു. പിണറായി പറയുന്നത് അവരുടെ ആഭ്യന്തര പ്രശ്‌നമാണെന്ന്. ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ തന്നെ വന്ന് കണ്ടുവെന്ന് സ്ഥിരീകരിച്ചെങ്കിലും ബിജെപിയില്‍ പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം ഇപി ജയരാജന്‍ തള്ളി. തന്റെ മകന്റെ ഫ്‌ലാറ്റിലെത്തി പ്രകാശ് ജാവദേക്കര്‍ കണ്ടുവെന്നും രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ലെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞത്. വീട്ടില്‍ വന്നയാളോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയുമോ എന്നായിരുന്നു ഇപിയുടെ ചോദ്യം.

Top