ചണ്ഡീഗഢ്: ബിജെപി നേതാക്കള്‍ തന്നെ ഉപദേശിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കുമാരി സെല്‍ജ. ബിജെപിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായാണ് സെല്‍ജ രംഗത്തെത്തിയത്. ത്രിവര്‍ണ പതാക പുതച്ച് തന്റെ പിതാവ് മരണമടഞ്ഞത് പോലെ തന്റെ ഞരമ്പുകളിലൂടെ ഒഴുകുന്നത് കോണ്‍ഗ്രസാണെന്ന് സെല്‍ജ വ്യക്തമാക്കി. ഒരിക്കല്‍ ഇതേ ത്രിവര്‍ണ പതാക പുതച്ച് താനും മടങ്ങുമെന്ന് സെല്‍ജ പറഞ്ഞു. ഹരിയാനയിലെ പഞ്ചായത്ത് ആജ് തക് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സെല്‍ജ.
‘പരസ്യമാക്കാന്‍ സാധിക്കാത്ത പല ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. ആഭ്യന്തരമായി തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി വളരുകയാണ്,’ സെല്‍ജ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും ആര്‍ക്കും അവരവരുടെ അവകാശ വാദങ്ങള്‍ ഉന്നയിക്കാമെന്നും സെല്‍ജ പറഞ്ഞു. ചിലരെ പേടിപ്പിക്കുന്ന കാര്യങ്ങള്‍ താന്‍ പറഞ്ഞിരിക്കാമെന്നും എന്നാല്‍ അത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ്; ബിജെപി ബന്ധം നിഷേധിച്ച് ജമാഅത്തെ ഇസ്ലാമി
‘നിയസഭാ തിരഞ്ഞെടുപ്പില്‍ ഉക്ലാന നിന്ന് മത്സരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് അവസരം ലഭിച്ചില്ല. അതിനര്‍ത്ഥം രാഷ്ട്രീയത്തിലെ എന്റെ നിലനില്‍പ്പ് അവസാനിക്കുന്നുവെന്നതല്ല. ഭാവിയില്‍ ഒരുപാട് അവസരങ്ങള്‍ വരും,’ സെല്‍ജ പറഞ്ഞു.