CMDRF

ഭാരം നിയന്ത്രിക്കണം, ഇതെല്ലാവർക്കും പാഠം; അയോഗ്യതയെക്കുറിച്ച് ബി.ജെ.പി എം.പി ഹേമ മാലിനി

ഭാരം നിയന്ത്രിക്കണം, ഇതെല്ലാവർക്കും പാഠം; അയോഗ്യതയെക്കുറിച്ച് ബി.ജെ.പി എം.പി ഹേമ മാലിനി
ഭാരം നിയന്ത്രിക്കണം, ഇതെല്ലാവർക്കും പാഠം; അയോഗ്യതയെക്കുറിച്ച് ബി.ജെ.പി എം.പി ഹേമ മാലിനി

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ വിമർശിച്ച് ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. ഭാരം നിയന്ത്രിക്കണമെന്നും എല്ലാവർക്കും ഇതൊരു പാഠമാണ് എന്നുമാണ് ബി.ജെ.പി നേതാവിന്‍റെ പ്രതികരണം.

ഇത് വളരെ അദ്ഭുതകരമാണ്. 100 ഗ്രാം ഭാരം കൂടിയതിനാൽ അയോഗ്യയാക്കിയത് വിചിത്രമായി തോന്നുന്നു. ഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഇത് നമുക്കെല്ലാവർക്കും ഒരു പാഠമാണ്. കലാകാരന്മാർക്ക് 100 ഗ്രാം ഭാരവും വളരെ പ്രാധാന്യമുള്ളതാണ്. പക്ഷേ അവൾക്ക് ആ 100 ഗ്രാം വേഗത്തിൽ കുറയ്ക്കാൻ സാധിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഇനി ഭാരം കുറച്ചാലും അവസരം ലഭിക്കില്ല -ഹേമ മാലിനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പ്രമുഖർ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. ഒടുവിൽ, ഗുസ്തിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് വിനേഷ് ഫോഗട്ട്. ഇതിനിടെയാണ് ഹേമ മാലിനിയുടെ വിമർശനം വന്നിരിക്കുന്നത്.

ലോക ഒന്നാം നമ്പർ താരത്തെ പ്രീക്വാട്ടറിൽ തന്നെ പരാജയപ്പെടുത്തി മുന്നേറിയ വിനേഷ് ഫൊഗാട്ട് ഇത്തവണ സ്വർണവുമായി മാത്രമേ തിരിച്ചുവരൂ എന്നായിരുന്നു എല്ലാ ഇന്ത്യക്കാരും കരുതിയത്. അപ്പോഴാണ് ദൗർഭാഗ്യമായി അയോഗ്യത വരുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ഗൂഢാലോചന ആരോപിച്ച് അന്വേഷണം ആവശ്യപ്പെടുകയും പാർലമെന്റിൽ നിന്നും വാക് ഔട്ട് നടത്തുകയും ചെയ്തിരുന്നു.

Top