ഡല്‍ഹി: ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് ഏതാനും ബിജെപി എംപിമാര്‍ അറിയിച്ചെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അഭിഷേക് ബാനര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളില്‍ നിന്നുള്ള മൂന്ന് എംപിമാരാണ്, ഇന്ത്യ സഖ്യ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസുമായി ശക്തമായ പോരാട്ടം നടന്ന ബംഗാളില്‍ ബിജെപിക്ക് 12 എംപിമാരാണ് ഉള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ 20 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചു. ഇതിനിടെയാണ്, മൂന്ന് ബിജെപി എംപിമാര്‍ കൂറു മാറാന്‍ സന്നദ്ധരായിരുന്നുവെന്ന അഭിഷേക് ബാനര്‍ജിയുടെ വെളിപ്പെടുത്തല്‍.