ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നും അംഗത്വം പുതുക്കി സ്വീകരിച്ചു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം മുറുകെ പിടിക്കുന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്നും, അതില്ലാത്ത പാര്‍ട്ടികള്‍ക്ക് എന്ത് സംഭവിച്ചുവെന്നതിന് നമുക്ക് ചുറ്റും ഉദാഹരണങ്ങളുണ്ടെന്നും മോദി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷായും, രാജ്‌നാഥ് സിംഗും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇത്തവണ ആകെ അംഗത്വം പത്ത് കോടി കടക്കുമെന്നാണ് നേതൃത്ത്വത്തിന്റെ പ്രതീക്ഷ.