കര്‍ണാടകയില്‍ ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് 50 കോടി വാഗ്ദാനം ചെയ്തു: സിദ്ധരാമയ്യ

നരസിപുര നിയോജക മണ്ഡലത്തില്‍ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയില്‍ ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് 50 കോടി വാഗ്ദാനം ചെയ്തു: സിദ്ധരാമയ്യ
കര്‍ണാടകയില്‍ ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് 50 കോടി വാഗ്ദാനം ചെയ്തു: സിദ്ധരാമയ്യ

മൈസൂരു: 50 കോൺഗ്രസ് എം.എൽ.എമാർക്ക് ബിജെപി കോഴ വാഗ്ദാനം നല്‍കിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക സര്‍ക്കാരിനെ പുറത്താക്കാനാണ് ബിജെപി ശ്രമിച്ചതെന്നും എന്നാൽ കോൺഗ്രസ് എം.എൽ.എമാർ ഇതിന് താൽപ്പര്യം കാണിക്കാത്തതിനാലാണ് ബി.ജെ.പി തനിക്കെതിരെ കള്ളക്കേസെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നരസിപുര നിയോജക മണ്ഡലത്തില്‍ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: വിവാദ പരാമര്‍ശം; നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യമില്ല

‘സിദ്ധരാമയ്യ സർക്കാരിനെ എങ്ങനെയെങ്കിലും അട്ടിമറിക്കാൻ, ബി.ജെ.പി 50 എം.എൽ.എമാർക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തു. അവർക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചത്? മുൻ മുഖ്യമന്ത്രിമാരായ ബി. എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മൈ, പ്രതിപക്ഷ നേതാവ് ആർ. അശോകൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര എന്നിവർ പണം അച്ചടിച്ചോ?’ -സിദ്ധരാമയ്യ ചോദിച്ചു.

അവര്‍ക്ക് കോടികളുണ്ട്, അവര്‍ അത് ഉപയോഗിച്ച് എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നു. ഞങ്ങളുടെ എംഎല്‍എമാര്‍ അതിന് സമ്മതിച്ചില്ല, അതിനാല്‍ അവര്‍ സര്‍ക്കാരിനെ കളങ്കപ്പെടുത്താനും നീക്കം തുടങ്ങി. കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പി നൽകാമെന്ന് പറഞ്ഞ പണം കൈകൂലിയായി ലഭിച്ച പണമാണെന്നും അദ്ദേഹം ആരോപിച്ചു.

Top