ശോഭാ സുരേന്ദനെ അനുനയിപ്പിച്ച് ബി ജെ പി

പാലക്കാട്ടെ എൻഡിഎ കൺവെൻഷനിലും ശോഭാ സുരേന്ദ്രൻ പങ്കെടുക്കും.

ശോഭാ സുരേന്ദനെ അനുനയിപ്പിച്ച് ബി ജെ പി
ശോഭാ സുരേന്ദനെ അനുനയിപ്പിച്ച് ബി ജെ പി

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ എത്തും. മുതിർന്ന ബി ജെ പി നേതാക്കൾ ശോഭ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ പ്രചാരണത്തിനും പാലക്കാട്ടെ എൻഡിഎ കൺവെൻഷനിലും ശോഭാ സുരേന്ദ്രൻ പങ്കെടുക്കും.

അതേസമയം, ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രചാരണത്തിന് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തിയിരുന്നു. എന്നാൽ സി കൃഷ്ണകുമാറിനെ മത്സരത്തിനിറക്കുകയായിരുന്നു. പിന്നീട് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന്റെ അഭാവം പാർട്ടിക്കുള്ളിൽ തന്നെ ചർച്ചകൾക്ക് വഴിവച്ചു.

Top