മുംബൈ: മഹാരാഷ്ട്രയില്‍ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. മഹാരാഷ്ട്രയില്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്ക് 25 ലക്ഷം തൊഴിലവസരം വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടനപത്രിക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
ലഡ്കി ബഹിന്‍ യോജന പദ്ധതി പ്രകാരം 2100 രൂപയുടെ സാമ്പത്തിക സഹായം, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, വൈദ്യുതി ബില്ലില്‍ 30 ശതമാനം കുറവ്, വിദ്യാഭ്യാസ സഹായമായി 10,000 രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. വികസിത ഭാരതത്തിനായി വികസിത മഹാരാഷ്ട്രയെ സൃഷ്ടിക്കുന്നത് ലക്ഷ്യംകണ്ടാണ് പ്രകടന പത്രിക തയാറാക്കിയതെന്നു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
Also Read: ജാതി സെൻസെസ്: പ്രകടന പത്രിക പുറത്തിറക്കി മല്ലികാർജുൻ ഖാർഗെ
അതേസമയം, മഹാ വികാസ് അഘാഡി സഖ്യം പുറത്തിറക്കിയ പ്രകടനപത്രിക സ്ത്രീകള്‍ക്ക് മാസംതോറും 3000 രൂപ ധനസഹായവും സൗജന്യ ബസ് യാത്രയും വാഗ്ദാനം ചെയ്യുന്നു. ജാതി സെന്‍സെസ് നടത്തുന്നതിനൊപ്പം നിലവിലുള്ള സംവരണം 50 ശതമാനത്തിലേക്ക് ഉയര്‍ത്തും. സമുദായത്തിന്റെ അവസ്ഥ മനസിലാക്കി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് ജാതി സെന്‍സെസ് എന്ന് ഖാര്‍ഗെ പറഞ്ഞു.
മഹാവികാസ് അഖാഡിയുടെ പ്രകടന പത്രികയില്‍ അഞ്ച് വാഗ്ദാനങ്ങളാണ് ഉള്‍പ്പെടുന്നത്. കാര്‍ഷികമേഖല, ഗ്രാമീണ വികസനം, നഗരവികസനം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഊന്നിയാണ് മഹാവികാസ് അഖാഡിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. ഓരോ കുടുംബത്ത