CMDRF

പെൺകുട്ടിയെ പീഡിപ്പിച്ച ബ്ലോക്ക് മേധാവിയെ പുറത്താക്കി ബിജെപി

കുറ്റവിമുക്തനാക്കുന്നത് വരെ പാർട്ടിയിൽ നിന്നും പദവിയിൽ നിന്നും ബോറയെ മാറ്റിനിർത്തുകയാണെന്ന് പാർട്ടി അറിയിച്ചു

പെൺകുട്ടിയെ പീഡിപ്പിച്ച ബ്ലോക്ക് മേധാവിയെ പുറത്താക്കി ബിജെപി
പെൺകുട്ടിയെ പീഡിപ്പിച്ച ബ്ലോക്ക് മേധാവിയെ പുറത്താക്കി ബിജെപി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ ബ്ലോക്ക് മേധാവിയെ പുറത്താക്കി ബിജെപി. ഭ​ഗവത് ബോറയെയാണ് കേസിന് പിന്നാലെ പാർട്ടി സസ്പെൻഡ് ചെയ്തത്. കുറ്റവിമുക്തനാക്കുന്നത് വരെ പാർട്ടിയിൽ നിന്നും പദവിയിൽ നിന്നും ബോറയെ മാറ്റിനിർത്തുകയാണെന്ന് പാർട്ടി അറിയിച്ചു.

BJP

ആടുകളെ മേയ്ക്കാൻ പുറത്തിറങ്ങിയ കുട്ടിയെ ബോറ ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെൺകുട്ടിയുടെ കുടുംബം പരാതി നൽകാൻ ശ്രമിച്ചതോടെ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് കുടുംബത്തെ ബോറ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

കേസിന്റെ വിശദാംശങ്ങൾ ചുവടെ:

ഓ​ഗസ്റ്റ് 24നായിരുന്നു കേസിനാസ്പദമായ സംഭവം. ആറ് ദിവസങ്ങൾക്ക് ശേഷം 30നാണ് വിഷയത്തിൽ പൊലീസിന് പരാതി ലഭിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിമയത്തിലെ 74ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പോക്സോ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കുട്ടി സമീപത്തെ വയലിൽ പശുക്കളെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവമെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഇതിനിടെ ബിജെപി നേതാവ് സ്ഥലത്തെത്തുകയും മിഠായി നൽകി മകളെ പീഡിപ്പിക്കുകയുമായിരുന്നുവെന്നും അമ്മ പറഞ്ഞു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കോൺ​ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ബോറ നടത്തിയത് അധികാര ദുർവിനിയോ​ഗമാണെന്ന് വ്യക്തമാക്കിയ കോൺ​ഗ്രസ് അധികാരത്തിലിരിക്കുന്ന ബിജെപി നേതാക്കളാലും അവരുടെ സഹായികളാലും സ്ത്രീകൾ നിരന്തരം ലൈം​ഗികാതിക്രമത്തിന് ഇരയാകുകയാണെന്നും കൂട്ടിച്ചേർത്തു.

Also read: ബംഗാളിൽ വീണ്ടും ആരോഗ്യപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: രോഗി അറസ്റ്റിൽ

സ്ത്രീവിരുദ്ധ പാർട്ടിയാണ് ബിജെപി. 2022 സെപ്റ്റംബറിൽ ബിജെപി നേതാവിന്റെ മകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയ അങ്കിത ബണ്ഡാരി കേസിന്റെ നിലവിലെ അവസ്ഥ എന്താണ്? സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്നതിന് പകരം ബിജെപി അവരുടെ നേതാക്കളെ സംരക്ഷിക്കാനാണ് ഒരുങ്ങുന്നതെന്നും കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മാന പറഞ്ഞു. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്, സംസ്ഥാന അധ്യക്ഷൻ കര‍ൺ മഹാറ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Top