CMDRF

ബംഗ്ലാദേശിനെക്കുറിച്ചുള്ള ധ്രുവ് റാഠിയുടെ വീഡിയോ പങ്കുവച്ച് ബി.ജെ.പി വക്താവ്; മറുപടിയുമായി യൂട്യൂബർ

ബംഗ്ലാദേശിനെക്കുറിച്ചുള്ള ധ്രുവ് റാഠിയുടെ വീഡിയോ പങ്കുവച്ച് ബി.ജെ.പി വക്താവ്; മറുപടിയുമായി യൂട്യൂബർ
ബംഗ്ലാദേശിനെക്കുറിച്ചുള്ള ധ്രുവ് റാഠിയുടെ വീഡിയോ പങ്കുവച്ച് ബി.ജെ.പി വക്താവ്; മറുപടിയുമായി യൂട്യൂബർ

ഡൽഹി: ബംഗ്ലാദേശിനെ പുകഴ്ത്തിക്കൊണ്ടുള്ള യുട്യൂബർ ധ്രുവ് റാഠിയുടെ പഴയ വീഡിയോ പങ്കുവച്ച് ബി.ജെ.പി വക്താവ് ഹെഹ്സാദ് പൂനവല്ല. ‘നൂറ്റാണ്ടിൻറെ ജോക്കർ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബംഗ്ലാദേശിൻറെ വികസനത്തെക്കുറിച്ചും സന്തോഷ സൂചികയിൽ ഇന്ത്യയെക്കാൾ മുന്നിലെത്തിയതുമൊക്കെയാണ് ധ്രുവിൻറെ വീഡിയോയിലുള്ളത്. 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ബംഗ്ലാദേശ് അയൽരാജ്യങ്ങൾക്ക് വളരെ നല്ല മാതൃകയാണ് നൽകിയതെന്ന് പറഞ്ഞുകൊണ്ട് ബംഗ്ലാദേശിനെ അഭിനന്ദിക്കുകയാണ്.

“പല കാര്യങ്ങളിലും ബംഗ്ലാദേശ് ഒന്നുകിൽ ഇന്ത്യയെ പിന്നിലാക്കി അല്ലെങ്കിൽ അതിനുള്ള വഴിയിലാണ്. വികസനത്തിൻ്റെ ഇന്നത്തെ കാലത്ത് അയൽരാജ്യത്തിന് വളരെ നല്ല മാതൃകയാണ് രാജ്യം നൽകുന്നത്. ബംഗ്ലാദേശിലെ ആളുകൾ ഇന്ത്യക്കാരെക്കാൾ സന്തുഷ്ടരാണ്, ” ധ്രുവ് റാഠി പറയുന്നു. പൂനവല്ലക്ക് മറുപടിയുമായി റാഠി രംഗത്തെത്തി. ചോദ്യം ചെയ്യപ്പെടുന്ന വീഡിയോ നാല് വർഷം പഴക്കമുള്ളതാണെന്നും ബംഗ്ലാദേശിലെ അന്നത്തെ അവസ്ഥ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണെന്നും റാഠി വ്യക്തമാക്കി. “ഇത് നാല് വർഷം പഴക്കമുള്ള വീഡിയോയാണ്. ഏറ്റവും പുതിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നതെല്ലാം കൃത്യമായിരുന്നു. നിങ്ങളുടെ സ്വന്തം മണ്ടത്തരം പുറത്തുപറയുകയും നിങ്ങളെ പിന്തുടരുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക മാത്രമാണ് ചെയ്യുന്നത്, ”എന്നായിരുന്നു യുട്യൂബറുടെ പ്രതികരണം.

Top