ശോഭ സുരേന്ദ്രനെ തിരിച്ചെടുത്ത് ബിജെപി

അതുവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭ, ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയോട് അകലം പാലിച്ച് മാറി നിന്നു

ശോഭ സുരേന്ദ്രനെ തിരിച്ചെടുത്ത് ബിജെപി
ശോഭ സുരേന്ദ്രനെ തിരിച്ചെടുത്ത് ബിജെപി

തിരുവനന്തപുരം: വനിത പ്രാതിനിധ്യം വേണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്ത് ബിജെപി കേരള നേത്യത്വം. ആലപ്പുഴയിലെ മികച്ച പ്രകടനമാണ് കോര്‍ കമ്മിറ്റിയിലേക്കുള്ള തിരിച്ചുവരവിന് കാരണമായതെന്നും വിലയിരുത്തലുണ്ട്. ശോഭാ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണനെയും കോര്‍ കമ്മിറ്റിയിലേക്ക് എടുത്തിട്ടുണ്ട് .
കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.

അതുവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭ, ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയോട് അകലം പാലിച്ച് മാറി നിന്നു. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ച ശോഭ പാര്‍ട്ടിക്കായി മികച്ച വിജയം നേടി. ഇപ്പോള്‍ നാല് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ശോഭയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. എറണാകുളത്ത് നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

Also Read: ജയിലുകളിലെ ജാതി വിവേചന നിയമങ്ങൾ റദ്ദാക്കി സുപ്രീം കോടതി

അതേസമയം ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് ജില്ലയിലെ ഒരു വിഭാ​ഗം ആളുകളുടെ ആവശ്യം. എന്നാൽ മറ്റൊരു വിഭാഗം ഉന്നയിക്കുന്നത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്ഥാനാർഥി ആകണം എന്നതാണ്. ഇന്നലെ നടത്തിയ അഭിപ്രായ സർവേയിൽ 34 പേർ ശോഭാ സുരേന്ദ്രന് പിന്തുണ അറിയിച്ചു. കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്ന് 22 അംഗങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.

Top