‘നുണ പ്രചരിപ്പിക്കുന്നു’; രാഹുല്‍ ഗാന്ധിയെ മഹാരാഷ്ട്ര പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി

ബിജെപി ഭരണഘടന തകര്‍ക്കുമെന്നും ആരോപിക്കുന്നുവെന്ന് പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

‘നുണ പ്രചരിപ്പിക്കുന്നു’; രാഹുല്‍ ഗാന്ധിയെ മഹാരാഷ്ട്ര പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി
‘നുണ പ്രചരിപ്പിക്കുന്നു’; രാഹുല്‍ ഗാന്ധിയെ മഹാരാഷ്ട്ര പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധിയെ വിലക്കണമെന്ന് ബിജെപി. രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കി. ബിജെപി ഭരണഘടന തകര്‍ക്കുമെന്നും ആരോപിക്കുന്നുവെന്ന് പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

Also Read:ഇന്ത്യയില്‍ മഹത്തായതെല്ലാം വയനാട്ടിലുണ്ട്; പ്രിയങ്കാ ഗാന്ധി

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാത്തതാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ചയാക്കിയത്. സഞ്ജീവ് ഖന്നയുടെ അമ്മാവനും മുന്‍ ജഡ്ജിയുമായ എച്ച്.ആര്‍ ഖന്ന ഇന്ദിരാ ഗാന്ധിക്കെതിരെ വിധി പറഞ്ഞതു കൊണ്ടാണ് പരിപാടിയില്‍ നിന്നും രാഹുല്‍ ഗാന്ധി വിട്ടു നിന്നതെന്നാണ് പ്രചാരണം. ഇന്ന് രാവിലെയാണ് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

Top