CMDRF

മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റണമെന്ന് ബിജെപി

മണിപ്പൂരിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാര മാര്‍ഗം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റുക എന്നതാണെന്ന് കത്തില്‍ പറയുന്നു

മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റണമെന്ന് ബിജെപി
മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റണമെന്ന് ബിജെപി

ന്യൂഡല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റണമെന്ന ആവശ്യവുമായി ബി ജെ പി. ഒരു മന്ത്രി, നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെ പത്തൊന്‍പത് എംഎല്‍എമാരാണ് മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്.

മണിപ്പൂരിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാര മാര്‍ഗം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റുക എന്നതാണെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മെയ്തേയി, കുക്കി, നാഗ വിഭാഗങ്ങളിലെ നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിരേന്‍ സിങിനെതിരെ എംഎല്‍എമാര്‍ പടയൊരുക്കം നടത്തിയിരിക്കുന്നത്.

Top