ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ല; പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്

ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ല; പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്
ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ല; പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്

ഡല്‍ഹി: ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് തിരഞ്ഞെടുപ്പ് വിശകലനവിദഗ്ധനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്. ബി.ജെ.പി. പരമാവധി 260 സീറ്റുകള്‍ വരെനേടാമെന്നാണ് പ്രവചനം. 240 സീറ്റുകളാണ് യാദവ് തന്റെ അന്തിമവിലയിരുത്തലില്‍ ബി.ജെ.പിക്ക് പ്രവചിക്കുന്ന കുറഞ്ഞ സീറ്റുകള്‍.

അതേസമയം, ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. മുന്നണിക്ക് 35 മുതല്‍ 45 വരെ സീറ്റുകള്‍ ലഭിക്കാമെന്ന് അദ്ദേഹം വിലയിരുത്തുന്നു. 85 മുതല്‍ 100 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യ സഖ്യത്തിന് കോണ്‍ഗ്രസിനെ കൂടാതെ 120 സീറ്റുമുതല്‍ 135 സീറ്റുകള്‍ വരെ ലഭിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം.

‘ബി.ജെ.പി. അവകാശപ്പെടുന്ന 400 സീറ്റുകളോ നിലവിലെ 303 എന്ന നിലയിലോ ബി.ജെ.പി. എത്തില്ല. 272 സീറ്റുപോലും ഒറ്റയ്ക്ക് നേടില്ല. കാറ്റ് ശക്തമായി വീശുകയാണെങ്കില്‍ എന്‍.ഡി.എക്ക് തന്നെ കേവല ഭൂരിപക്ഷം ലഭിക്കില്ല’, അദ്ദേഹം ട്വീറ്റ് ചെയ്തു.

Top