CMDRF

ഹരിയാനയില്‍ നിര്‍ണായക നീക്കവുമായി ബിജെപി

ഫല സൂചനകള്‍ ബി ജെ പിക്ക് അനുകൂലമായതോടെയാണ് നിര്‍ണായക നീക്കവുമായി എത്തുന്നത്.

ഹരിയാനയില്‍ നിര്‍ണായക നീക്കവുമായി ബിജെപി
ഹരിയാനയില്‍ നിര്‍ണായക നീക്കവുമായി ബിജെപി

ഡല്‍ഹി: ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബി ജെ പി. ഫല സൂചനകള്‍ ബി ജെ പിക്ക് അനുകൂലമായതോടെയാണ് നിര്‍ണായക നീക്കവുമായി എത്തുന്നത്. രാവിലെ മുതല്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് ആയിരുന്നു മുന്നില്‍.

എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി ജെ പി വന്‍കുതിപ്പാണ് നടത്തുന്നത്. ഈ ഫലം മുന്‍ നിര്‍ത്തിയാണ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ ബിജെപി തുടങ്ങിയിരിക്കുന്നത്.

Top