CMDRF

ബിജെപിയുടെ പ്രകടന പത്രിക നുണയില്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം; എം എം ഹസന്‍

ബിജെപിയുടെ പ്രകടന പത്രിക നുണയില്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം; എം എം ഹസന്‍
ബിജെപിയുടെ പ്രകടന പത്രിക നുണയില്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം; എം എം ഹസന്‍

കോഴിക്കോട്: നുണയില്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് ബിജെപിയുടെ പ്രകടന പത്രികയെന്ന് എം എം ഹസന്‍. ബഹുസ്വരതയെ തകര്‍ക്കാന്‍ ബിജെപി ആസൂത്രിതമായി ശ്രമിക്കുകയാണെന്നും ഏക സിവില്‍ കോഡ് പ്രഖ്യാപനം അത്തരത്തിലുള്ളതാണെന്നും എം എം ഹസന്‍ ആരോപിച്ചു. ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതാണ് പ്രകടനപത്രിക. ഏക സിവില്‍ കോഡ് വിഷത്തില്‍ പൊതിഞ്ഞ പഞ്ചസാരയാണ്. ഇതിനെ ഹിന്ദുമതത്തിലെ ചില വിഭാഗങ്ങള്‍ എതിര്‍ക്കുന്നു. ഏക മതരാഷ്ട്രത്തിനുള്ള അടിസ്ഥാന ശില പാകുകയാണ് ഏക സിവില്‍ കോഡ് പ്രഖ്യാപനമെന്നും എം എം ഹസന്‍ പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിനേയും അദ്ദേഹം വിമര്‍ശിച്ചു. ഇലക്ഷന്‍ കമ്മീഷനെ ബിജെപി നിയന്ത്രണത്തിലാക്കിയെന്നും രാഹുല്‍ ഗാന്ധിയെ സംശയ നിഴലിലാക്കാനുള്ള ശ്രമം നടക്കുകയാണെന്നുമായിരുന്നു പ്രതികരണം. ഫണ്ട് മരവിപ്പിച്ച് നിഷ്‌ക്രിയമാക്കാനുള്ള ശ്രമം നിഷ്ഫലമാതോടെയാണ് പുതിയ നീക്കം. ബിജെപി നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കുന്നില്ല.

പിണറായി ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനറാണ്. എല്‍ഡിഎഫിന് വേണ്ടിയല്ല, കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് പിണറായിയുടെ പ്രചാരണം. ഈ പ്രചാരണത്തിന് പിണറായിക്ക് ഗുണം ലഭിക്കുന്നുണ്ട്. മോദി ഇനി കേരളത്തില്‍ വരേണ്ടതില്ല, ബാക്കി പ്രചാരണം പിണറായി നടത്തുമെന്നും ഹസന്‍ പരിഹസിച്ചു.

Top