കള്ളക്കടല്‍ പ്രതിഭാസം കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം; മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി പൊലീസ്

കള്ളക്കടല്‍ പ്രതിഭാസം കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം; മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി പൊലീസ്
കള്ളക്കടല്‍ പ്രതിഭാസം കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം; മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി പൊലീസ്

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി പൊലീസ്. അടിയന്തരസാഹചര്യമുണ്ടായാല്‍ നേരിടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ദുരന്തനിവാരണ വകുപ്പ്, കടലോര ജാഗ്രതാ സമിതി എന്നിവയുമായി ചേര്‍ന്ന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണം. ജാഗ്രതാനിര്‍ദേശങ്ങള്‍ തീരദേശത്തെ ജനങ്ങളില്‍ എത്തിക്കുന്നതിനും പൊലീസ് നടപടി സ്വീകരിക്കും. തീരദേശ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നതിലൂടെ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

Top