കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം. ശക്തിപുര്‍ മേഖലയിലാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബോംബ് സ്ഫോടനമാണോ എന്നതില്‍ വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു. രജി നഗര്‍ മേഖലയില്‍ കല്ലേറുണ്ടായതായി ബി.ജെ.പി. ആരോപിച്ചു.
‘ബുധനാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുകയാണ്’-പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.