CMDRF

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹൈദരാബാദിനെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹൈദരാബാദിനെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹൈദരാബാദിനെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്

അവസാന ലീഗ് മത്സരത്തിൽ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകർത്തത്. അവസാനം കളിച്ച ആറ് മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയമാണിത്. മുഹമ്മദ് അയ്മൻ, ഡൈസുകെ സകായി, നിഹാൽ സുധീഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്.

ലീഗ് റൗണ്ടിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 10 ജയവും 9 തോൽവിയും മൂന്ന് സമനിലയും ഉൾപ്പെടെ 33 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് നിലവിൽ അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ തന്നെ ഇനി ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് പോരാട്ടത്തിനിറങ്ങാം.

കളിയുടെ 34-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോൾ സ്വന്തമാക്കുന്നത്. മുഹമ്മദ് അയ്മാന്റെ തകർപ്പൻ ഹെഡ്ഡറിലൂടെ നേടിയ ഗോളിന്റെ ആത്മവിശ്വാസം കളിയിലുടനീളം മഞ്ഞപ്പട നിലനിർത്തി. 51-ാം മിനിറ്റിൽ ഡെയ്‌സുകി വലകുലുക്കി. നിഹാൽ സുധീഷിന്റെ അവസാന ഗോളോടെ മഞ്ഞപ്പട ലീഡ് വീണ്ടുമുയർത്തി. കളിയുടെ 88-ാം മിനിറ്റിലാണ് ജാവോ വിക്ടർ ഹൈദരാബാദിന് ആശ്വാസഗോൾ നൽകിയത്.

Top