CMDRF

‘ഇനി കളി മാറും’; ശത്രുവിന്റെ മടയിൽ കയറി പൊരുതാൻ മഞ്ഞ പട

സൂ​പ്പ​ർ താ​രം അ​ഡ്രി​യ​ൻ ലൂ​ണ​കൂ​ടി ആ​ദ്യ ഇ​ല​വ​നി​ലു​ണ്ടെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ക​രു​ത്ത്

‘ഇനി കളി മാറും’; ശത്രുവിന്റെ മടയിൽ കയറി പൊരുതാൻ മഞ്ഞ പട
‘ഇനി കളി മാറും’; ശത്രുവിന്റെ മടയിൽ കയറി പൊരുതാൻ മഞ്ഞ പട

കൊ​ൽ​ക്ക​ത്ത: ഐഎസ്എല്‍ ഫുട്‌ബോളില്‍ കൊൽക്കത്തയ്‌ക്കെതിരെ പൊരുതാൻ ശത്രുപാളയത്തിലേക്ക് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഐ.​എ​സ്.​എ​ല്ലി​ലേ​ക്ക് പു​തു​താ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച മു​ഹ​മ്മ​ദ​ൻ സ്​​പോ​ർ​ട്ടി​ങ്ങു​മാ​യാണ് കൊമ്പന്മാരുടെ പടയൊരുക്കം. സ്വ​ന്തം മ​ണ്ണി​ൽ ആദ്യ ജയം ലക്ഷ്യമിടുന്ന കൊൽക്കത്തയ്ക്ക് നേരിടേണ്ടി വരുന്നത് പോ​യ​ന്റ് നി​ല​യി​ൽ മു​ന്നോ​ട്ടു​ക​യ​റാ​ൻ പരിശ്രമിക്കുന്ന മഞ്ഞ പടയെയാണ്.

കൊ​ൽ​ക്ക​ത്ത ഡെ​ർ​ബി​യി​ൽ എ​തി​രി​ല്ലാ​ത്ത കാ​ൽ​ഡ​സ​ൻ ഗോ​ളി​ന് മോ​ഹ​ൻ ബ​ഗാ​​ന് മു​ന്നി​ൽ വീ​ണ ക്ഷീ​ണ​വു​മാ​യാ​ണ് മു​ഹ​മ്മ​ദ​ൻ​സ് ഇ​ന്ന് ബൂ​ട്ടു​കെ​ട്ടു​ന്ന​ത്. നാ​ലു ക​ളി​ക​ളി​ൽ ആ​ന്ദ്രെ ചെ​ർ​നി​ഷോ​വ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന ടീ​മി​ന്റെ സ​മ്പാ​ദ്യം നാ​ലു പോ​യ​ന്റ് മാ​ത്രം.

Also Read: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ റെക്കോഡ് ഇനി ഇന്ത്യയുടെ പേരിൽ

പോ​യ​ന്റ് പ​ട്ടി​ക​യി​ൽ 10ാമ​തും. ഇ​ന്നും ജ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ സ്വ​ന്തം മൈ​താ​ന​ത്തെ ആ​ദ്യ മൂ​ന്നു ക​ളി​ക​ളി​ലും ജ​യം പി​ടി​ക്കാ​നാ​വാ​ത്ത ജം​ഷ​ഡ്പൂ​ർ, ഈ​സ്റ്റ് ബം​ഗാ​ൾ, പ​ഞ്ചാ​ബ് ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​കും മു​ഹ​മ്മ​ദ​ൻ​സി​നും ഇ​ടം. മ​റു​വ​ശ​ത്ത്, അ​വ​സാ​നം ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് എ​ത്തു​ന്ന​ത്.

ഇ​ട​വേ​ള ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോ​ൾ സൂ​പ്പ​ർ താ​രം അ​ഡ്രി​യ​ൻ ലൂ​ണ​കൂ​ടി ആ​ദ്യ ഇ​ല​വ​നി​ലു​ണ്ടെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ക​രു​ത്ത്. ലൂ​ണ​ക്കൊ​പ്പം നോ​ഹ സ​ദാ​ഊ​യി​കൂ​ടി ചേ​രു​മ്പോ​ൾ ഏ​തു​നി​ര​ക്കും ശ​രി​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്താ​ൻ മ​ഞ്ഞ​പ്പ​ട​ക്കാ​കും. എ​ന്നാ​ൽ, എ​വേ മ​ത്സ​ര​ങ്ങ​ളി​ലെ ത​ല​വേ​ദ​ന തീ​ർ​ക്ക​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ല​ക്ഷ്യ​മാ​ണ്. ടീം ​അ​വ​സാ​നം ക​ളി​ച്ച ഒ​മ്പ​ത് എ​വേ ക​ളി​ക​ളി​ൽ ഒ​രു ജ​യം മാ​ത്ര​മാ​ണ് സ​മ്പാ​ദ്യം.

Top