CMDRF

വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഹൈദരാബാദ്:ഐഎസ്എല്‍ പത്താം സീസണിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിടും.ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം.ഇന്ന് രാത്രി 7.30ന് ആണ് മത്സരം ആരംഭിക്കുക.ബ്ലാസ്‌റ്റേഴ്സ് കഴിഞ്ഞ മത്സരത്തിലെ അതേ പ്ലേയിങ് ഇലവണെ നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.

സീസണില്‍ ആദ്യ മത്സരങ്ങളില്‍ മികച്ച ഫോമിലായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന്‌ പിന്നീട് അതെ പ്രകടനം പുറത്തെടുക്കാനായില്ല.കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ഇവാന്‍ വുകുമനോവിച്ചിന്റെ സംഘത്തിന് വിജയിക്കാനായിട്ടില്ല.അവസാനം കളിച്ച മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്താനാകും ദിമിത്രയോസ് ഡയമന്റോകോസും സംഘവും ശ്രമിക്കുക.

Top