ആകാശത്തിന് മുകളിൽ നീലവെളിച്ചം; ഫോട്ടോ വൈറൽ, സംഭവം എന്ത്?

ആകാശത്തിന് മുകളിൽ നീലവെളിച്ചം; ഫോട്ടോ വൈറൽ, സംഭവം എന്ത്?
ആകാശത്തിന് മുകളിൽ നീലവെളിച്ചം; ഫോട്ടോ വൈറൽ, സംഭവം എന്ത്?

ദില്ലി: ബഹിരാകാശത്തുനിന്നും ഇന്ത്യക്ക് മുകളിൽ പ്രത്യക്ഷപ്പെട്ട് നിഗൂഢമായ നീലജ്വാല! അതേസമയം മാത്യൂ ഡൊമിനിക് എന്ന ബഹിരാകാശ യാത്രികൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ അവിസ്‌മരണീയ ചിത്രം ഇപ്പോൾ ആളുകളെ ഞെട്ടിക്കുകയാണ്. എന്നാൽ നാസയും സോഷ്യൽ മീഡിയയിൽ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
നാസയുടെ തന്നെ ബഹിരാകാശ യാത്രികനായ മാത്യൂ ഡൊമിനിക്കാണ് ഈ അവിസ്‌മരണീയ ചിത്രം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നിന്ന് പകർത്തിയത്. അദേഹം തന്നെയാണ് സാമൂഹ്യമാധ്യമമായ ഫോട്ടോ എക്‌സിൽ ആദ്യം പങ്കുവെച്ചതും. ഇത് പിന്നീട് നാസ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് റീ-ട്വീറ്റ് ചെയ്യുകയും ചെയ്തു.

യഥാർത്ഥത്തിൽ ദിവ്യനീല വെളിച്ചമോ അത്!

ബോട്ടുകളിൽ നിന്നുള്ള ലൈറ്റുകളും മറ്റ് വിളക്കുകളും ഇടിമിന്നലും ചേർന്നപ്പോഴാണ് ഇന്ത്യയുടെ ആകാശത്ത് ഈ അവിസ്‌മരണീയ ചിത്രമുണ്ടായത് എന്ന് മാത്യു പറയുന്നു. എന്നിരുന്നാലും ലക്ഷക്കണക്കിനാളുകളാണ് ഈ ചിത്രം എക്‌സിൽ കണ്ടത്.
ബഹിരാകാശത്തുനിന്നും എടുത്ത ചിത്രത്തിൽ ഭൂമി പശ്ചാത്തലമായി വരുന്ന രീതിയിലാണ് ഫ്രെയിമിംഗ്. ഇന്ത്യക്ക് മുകളിലെ ഇടിമിന്നൽ രാത്രിക്കാഴ്‌ച എന്ന അടിക്കുറിപ്പോടെയാണ് മാത്യൂ ഡൊമിനിക്ക് ചിത്രം പങ്കുവെച്ചത്. ചിത്രത്തിൻറെ മധ്യഭാഗത്ത് തന്നെ ഇടിമിന്നൽ ഫ്രെയിം ചെയ്യാൻ കഴി‌ഞ്ഞതിൽ സന്തോഷമുണ്ട്. ചിത്രം ക്രോപ് ചെയ്യേണ്ടിവന്നില്ല. 1/5s, 85mm, f1.4, ISO 6400 കണക്കിലാണ് ഫോട്ടോ ക്ലിക്ക് ചെയ്‌തത് എന്നും അദേഹം ഫോട്ടോക്കൊപ്പം വിശദീകരിക്കുന്നു. ഈ ചിത്രത്തിലെ വെളിച്ചത്തിൻറെ ഘടകങ്ങളെ കുറിച്ച് മാത്യൂ ഡൊമിനിക്ക് വിശദീകരിച്ചിട്ടുമുണ്ട്. എന്നാൽ ഇതുവരെ കണ്ടത്തിൽ വെച്ചു ഏറ്റവും മികച്ച ബഹിരാകാശ ചിത്രം എന്നാണ് മാത്യുവിൻറെ ഫോട്ടോയ്ക്ക് പലരും നൽകുന്ന വിശദീകരണം.

എന്നാൽ ഇതൊടൊപ്പം ബഹിരാകാശത്ത് നിന്ന് പകർത്തിയ തെക്കുകിഴക്കേ ഏഷ്യയുടെ ചിത്രവും മാത്യു ഡൊമിനിക്ക് പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഈ ചിത്രത്തിലും ഇടിമിന്നലും ബോട്ടുകളിൽ നിന്നുള്ള ലൈറ്റുകളുമുണ്ട്.

Top