ഡല്‍ഹിയിലെ രണ്ട് ആശുപത്രികളില്‍ ഇ മെയില്‍ സന്ദേശം വഴി ബോംബ് ഭീഷണി

ഡല്‍ഹിയിലെ രണ്ട് ആശുപത്രികളില്‍ ഇ മെയില്‍ സന്ദേശം വഴി ബോംബ് ഭീഷണി
ഡല്‍ഹിയിലെ രണ്ട് ആശുപത്രികളില്‍ ഇ മെയില്‍ സന്ദേശം വഴി ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ രണ്ട് ആശുപത്രികളില്‍ ഇ മെയില്‍ സന്ദേശം വഴി ബോംബ് ഭീഷണി. ഡല്‍ഹിയിലെ ബുരാഡി സര്‍ക്കാര്‍ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി സന്ദേശം എത്തിയത്.

സംഭവത്തെ തുടര്‍ന്ന് ആശുപത്രികളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ആശുപത്രികളില്‍ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

Top