യുഎസ് ആസ്ഥാനമായുള്ള എയ്‌റോസ്‌പേസ് ഭീമൻ ബോയിംഗ് 17,000 ജീവനക്കാരെ പിരിച്ചുവിടാനും അതിൻ്റെ 777X ജെറ്റുകളുടെ വിതരണം ഒരു വർഷത്തേക്ക് വൈകിപ്പിക്കാനും പദ്ധതിയിടുന്നു. കഴിഞ്ഞ ദിവസം ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് അയച്ച കുറിപ്പിൽ പിരിച്ചുവിടൽ ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. വെസ്റ്റ് കോസ്റ്റ് തൊഴിലാളികൾ നടത്തുന്ന സമരം കമ്പനിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം.
പുതിയ സാഹചര്യത്തിൽ ആകെ ജീവനക്കാരുടെ 10 ശതമാനത്തെ ഒഴിവാക്കാൻ കമ്പനി നിർബന്ധിതരായിക്കുകയാണ്. എക്സിക്യൂട്ടീവ്, മാനേജർമാർ, ജീവനക്കാർ എന്നിവരെ ഒഴിവാക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നും ബോയിങ് സി.ഇ.ഒ വിശദീകരിച്ചു. കമ്പനിയുടെ സാമ്പത്തികസ്ഥിതി മോശമാണെന്ന് വ്യക്തമാക്കിയ സി.ഇ.ഒ 737 മാക്സ്, 767, 777 വിമാനങ്ങളുടെ വിതരണം കമ്പനി വൈകിപ്പിക്കുമെന്നും അറിയിച്ചു.
Also Read: രൂപക്ക് റെക്കോഡ് തകർച്ച; ഒരു ഡോളറിന് 83 രൂപ 99 പൈസ
നിലവിലെ സാഹചര്യത്തിൽ 777എക്സ് ജെറ്റ് വിമാനങ്ങളുടെ വിതരണം 2026ൽ മാത്രമേ ഉണ്ടാവുവെന്നാണ് ബോയിങ് അറിയിക്കുന്നത്. ഈ മോഡൽ വിമാനങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ബോയിങ് പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു.