‘വെർച്വൽ ലോകത്ത് നിന്നിറങ്ങി നിങ്ങളുടെ മനുഷ്യത്വം കണ്ടെത്തി അതിലുറച്ചു നിൽക്കൂ’; ഇസ്രയേൽ ആക്രമണത്തിൽ ആശങ്ക പങ്കുവെച്ച് ബോളിവുഡ് താരം

ഭീകരത അവസാനിപ്പിക്കാൻ വേണ്ട ഇടപെടലുകൾ ഉണ്ടാവണമെന്നും കൽകി ആവശ്യപ്പെട്ടു

‘വെർച്വൽ ലോകത്ത് നിന്നിറങ്ങി നിങ്ങളുടെ മനുഷ്യത്വം കണ്ടെത്തി അതിലുറച്ചു നിൽക്കൂ’; ഇസ്രയേൽ ആക്രമണത്തിൽ ആശങ്ക പങ്കുവെച്ച് ബോളിവുഡ് താരം
‘വെർച്വൽ ലോകത്ത് നിന്നിറങ്ങി നിങ്ങളുടെ മനുഷ്യത്വം കണ്ടെത്തി അതിലുറച്ചു നിൽക്കൂ’; ഇസ്രയേൽ ആക്രമണത്തിൽ ആശങ്ക പങ്കുവെച്ച് ബോളിവുഡ് താരം

ള്ളി ബോയ്സ്, യേ ജവാനി ഹെ ദിവാനി, സിന്ദഗി ന മിലേഗി ദൊബാര തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് താരമാണ് കൽകി കൊച്ലിൻ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള കൽകി നേരത്തെയും നിരവധി സാമൂഹിക വിഷയങ്ങളിലെ തന്റെ നിലപാടുകൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വർഷമായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിൽ തന്റെ ആശങ്ക പങ്കുവെക്കുകയാണ് കൽകി.

വംശീയ ഉന്മൂലനമാണ് ഇവിടെ നടക്കുന്നതെന്ന് കൽകി സമൂഹ മാധ്യമത്തിൽ കുറിച്ചു. ഭീകരത അവസാനിപ്പിക്കാൻ വേണ്ട ഇടപെടലുകൾ ഉണ്ടാവണമെന്നും കൽകി ആവശ്യപ്പെട്ടു.”വടക്കൻ ഗാസയെ ശൂന്യമാക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങൾ വംശീയ ഉന്മൂലനമാണ്. ഇസ്രയേലിന്റെയും പലസ്തീന്റെയും ഭാവി തലമുറകൾക്ക് മരണമല്ലാതെ മറ്റൊന്നും ഈ സർക്കാർ വാഗ്ദാനം ചെയ്യുന്നില്ല.

Also Read: ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തും; ഇന്ത്യയും ഖത്തറും യോഗം ചേർന്നു

ഇക്കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാവൂ… സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വിവരങ്ങൾക്കപ്പുറത്ത് നിങ്ങളുടേതായ അന്വേഷണങ്ങൾ നടത്തു”. ഈ ഭീകരത അവസാനിപ്പക്കാനായി ഈ പ്രദേശത്ത് പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കാൻ തയ്യാറാവണമെന്നും കൽകി കുറിച്ചു.

“ഒരു വർഷമായി അവിടെ നടക്കുന്ന കാര്യങ്ങളിലൊന്നും ഒരു മാറ്റവുമില്ല. പക്ഷെ ആ സമയത്തും ഇവിടെ നടക്കുന്ന വാശിയേറിയ രാഷ്ട്രീയ തർക്കങ്ങൾ കണ്ട് മനംമടത്തും ദേഷ്യപ്പെട്ടും വിഷാദത്തിലകപ്പെട്ടും ഇരിക്കുകയാണ് ഞാൻ. മനുഷ്യർ സംഘടിതരായി പീഡിപ്പിക്കപ്പെടുകയാണ്, അപമാനിക്കപ്പെടുകയാണ്, തീകൊളുത്തപ്പെടുകയാണ്, കൊലപ്പെടുത്തപ്പെടുകയാണ്… ഈ വെർച്വൽ ലോകത്ത് നിന്നിറങ്ങി നിങ്ങളുടെ മനുഷ്യത്വം കണ്ടെത്തി അതിലുറച്ചു നിൽക്കൂ”, കൽകിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

Top