CMDRF

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരെ ബോയ്കോട്ട് ബോളിവുഡ് ആഹ്വാനം; വിമര്‍ശിച്ച് പൂജാ ഭട്ട്

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരെ ബോയ്കോട്ട് ബോളിവുഡ് ആഹ്വാനം; വിമര്‍ശിച്ച് പൂജാ ഭട്ട്
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരെ ബോയ്കോട്ട് ബോളിവുഡ് ആഹ്വാനം; വിമര്‍ശിച്ച് പൂജാ ഭട്ട്

ലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെ ട്രെന്‍ഡിങ് ആയി ബോയ്കോട്ട് ബോളിവുഡ്. സാമൂഹ്യ മാധ്യമങ്ങളിലെ ഈ ട്രെന്‍ഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായികയും നടിയുമായ പൂജാ ഭട്ട് രംഗത്തെത്തി. താരങ്ങള്‍ കൂട്ടായി സംസാരിക്കുമ്പോള്‍ ഇന്‍ഡസ്ട്രിയെ ആക്രമിക്കുകയാണെന്ന് പൂജാ ഭട്ട് പറഞ്ഞു. എക്സിലൂടെയാണ് താരത്തിന്റെ പ്രതികരണം.

”ഇത് വീണ്ടും ആരംഭിക്കുന്നു! പലസ്തീനില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കൂട്ടായി സംസാരിക്കുന്നതിന് എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രി നല്‍കുന്ന വില ‘ ബോയ്കോട്ട് ബോളിവുഡ് ഹാഷ്ടാഗിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പൂജാ ഭട്ട് പ്രതികരിച്ചത്. എല്ലാ കണ്ണുകളും റഫായിലേക്ക് എന്ന ഹാഷ്ടാഗും ഉള്‍പെടുത്തിയിട്ടുണ്ട്.

നിരവധി വിമര്‍ശനങ്ങളാണ് താരം പങ്കുവെച്ച പോസ്റ്റിനടയില്‍ പ്രത്യക്ഷപെട്ടത്. ലവ് ജിഹാദിനെതിരെയും, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ബോളിവുഡ് താരങ്ങള്‍ തയാറാകുന്നിലെന്നാണ് കമന്റുകളില്‍ ചിലര്‍ ഉന്നയിക്കുന്ന വിമര്‍ശനം. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബോളിവുഡിലെ നിരവധി പ്രമുഖ താരങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ആലിയ ഭട്ട് , കരീന കപൂര്‍, വരുണ്‍ ധവാന്‍, സാമന്ത റൂഥ് പ്രഭു, തൃപ്തി ദിമ്രി , മാധുരി ദീക്ഷിത്, ഫാത്തിമ സന ഷെയ്ഖ്, ദിയാ മിര്‍സ, സ്വര ഭാസ്‌കര്‍ തുടങ്ങിയ താരങ്ങള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് പിന്തുണ അറിയിച്ചത്. തൊട്ടുപിന്നാലെയാണ് എക്സില്‍ ബോയ്കോട്ട് ബോളിവുഡ് ട്രെന്‍ഡ് പ്രത്യക്ഷപ്പെട്ടത്.

ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 24 മണിക്കൂറിനുള്ളില്‍ 33 മില്യണിലധികം ആളുകളാണ് ‘All eyes on Rafa’ അഥവാ ‘എല്ലാ കണ്ണുകളും റഫയിലേക്ക്’ ക്യാമ്പിയനിലൂടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. നേരത്തെയും നിരവധി തവണ ബോയ്കോട്ട് ബോളിവുഡ് ഹാഷ്ടാഗ് എക്സില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്. മത വികാരങ്ങളെ വൃണപ്പെടുത്തിയെന്നാരോപിച്ച് സമീപ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ നിരവധി സിനിമകള്‍ക്കെതിരെ ഹിന്ദുസംഘടനകള്‍ ബോയ്കോട്ട് പ്രതിഷേധം നടത്തിയിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ചില പ്രത്യേക വിഷയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് സിനിമ നിര്‍മ്മാതാക്കളും വെളിപ്പെടുത്തിയിരുന്നു.

Top