വീണ്ടും ബോംബ് ഭീഷണി; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

നിലവിൽ ടെക്‌നിക്കൽ സ്റ്റാഫും ബോംബ് സ്‌ക്വാഡും ചേർന്ന് വിമാനം വിശദമായി പരിശോധിച്ചുവരികയാണ്

വീണ്ടും ബോംബ് ഭീഷണി; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്
വീണ്ടും ബോംബ് ഭീഷണി; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

റായ്പൂർ: ഇൻഡിഗോയുടെ നാഗ്പൂർ-കൊൽക്കത്ത വിമാനം ബോംബ് ഭീഷണിയെ തുടർന്ന് റായ്പൂരിൽ അടിയന്തരമായി ഇറക്കി. 187 യാത്രക്കാരും ആറ് ജീവനക്കാരുമായി കൊൽക്കത്തയിലേക്ക് പോയ വിമാനമാണ് പൊടുന്നനെ ഉണ്ടായ ബോംബ് ഭീഷണിയെ തുടർന്ന് വ്യാഴാഴ്ച രാവിലെ റായ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.

Also Read : അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം

അധികൃതർക്ക് ലഭിച്ച ഭീഷണിയെ തുടർന്ന് നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട വിമാനം വഴിതിരിച്ചുവിട്ടതായി റായ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു. അതേസമയം രാവിലെ ഒമ്പത് മണിക്ക് ശേഷം വിമാനം ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. നിർബന്ധിത സുരക്ഷാ പരിശോധനകൾക്കായി ഉടൻ ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ടെക്‌നിക്കൽ സ്റ്റാഫും ബോംബ് സ്‌ക്വാഡും ചേർന്ന് വിമാനം വിശദമായി പരിശോധിച്ചുവരികയാണ്.

Top