CMDRF

എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി; കുറ്റം സമ്മതിച്ച് 17കാരൻ

രാജ്യത്തെ വ്യോമഗതാഗതത്തിന് കടുത്ത ആശങ്ക ഉയർത്തിയാണ് തുടർച്ചയായുള്ള ബോംബ് ഭീഷണി എത്തിയത്

എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി; കുറ്റം സമ്മതിച്ച് 17കാരൻ
എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി; കുറ്റം സമ്മതിച്ച് 17കാരൻ

ഡൽഹി: വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത 17 കാരൻ കുറ്റം സമ്മതിച്ചു. സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കിയാണ് ഭീഷണി സന്ദശം അയച്ചത്. സുഹൃത്തിനോടുളള പക വീട്ടാനാണ് ഇങ്ങനെ ചെയ്തതെന്നും കൗമാരക്കാരൻ പൊലീസിനോട് വെളിപ്പെടുത്തി. ഭീഷണി ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രണ്ട് വിമാനങ്ങൾ വൈകുകയും ഒരു വിമാനത്തിന്റെ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു.

മൂന്ന് ദിവസത്തിൽ പതിനഞ്ച് വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി സന്ദേശം വന്ന സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിരുന്നു. മുംബൈയിലും ഛത്തീസ്ഗഡിലുമായി മൂന്ന് പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. വിമാന സർവ്വീസുകൾക്കെതിരായ ഭീഷണിയിൽ അമേരിക്കയും ആശങ്ക രേഖപ്പെടുത്തി.

Also Read: കെ റെയിലുമായി വീണ്ടും കേരളം: കേന്ദ്ര റെയില്‍വെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

രാജ്യത്തെ വ്യോമഗതാഗതത്തിന് കടുത്ത ആശങ്ക ഉയർത്തിയാണ് തുടർച്ചയായുള്ള ബോംബ് ഭീഷണി എത്തിയത്. കേസിൽ വിവിധ ഏജൻസികൾ പരിശോധന തുടങ്ങിയിരുന്നു. സാമൂഹികമാധ്യമയായ എക്സിലാണ് ഭീഷണി സന്ദേശങ്ങൾ പ്രചരിച്ചത്. ഛത്തീസ്ഗഡിലെ രാജ് നന്ദഗാവ് സ്വദേശിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഭീഷണി വന്ന അക്കൗണ്ടുകൾ എക്സ് നീക്കം ചെയ്തു. ഇന്നലെ മാത്രം ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്സ്‌, ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്സ്‌, അയോദ്ധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്സ്‌, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.

Also Read: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി

സിംഗപ്പൂരിലേക്ക് പോയ വിമാനം പിന്നീട് സുരക്ഷിതമായി ചാംഗി വിമാനത്താവളത്തിൽ ഇറക്കി. സിംഗപ്പൂർ വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ സുരക്ഷ അകമ്പടി നല്കി. ചിക്കാഗോ വിമാനത്തിലെ യാത്രക്കാരെ കാനേഡിയൻ വ്യോമസേന വിമാനത്തിൽ ചിക്കാഗോയിൽ എത്തിക്കുകയുമാണ് ചെയ്തത്.

Top