എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി; ഖേദം അറിയിച്ച് കമ്പനി

അടുത്തിടെ പല വിമാനങ്ങളിലും ഇത്തരത്തിൽ ഭീഷണിയുണ്ടായിട്ടുണ്ടെന്നും അതെല്ലാം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായതാണെന്നും വാർത്താക്കുറിപ്പിൽ കമ്പനി പറയുന്നു.

എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി; ഖേദം അറിയിച്ച് കമ്പനി
എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി; ഖേദം അറിയിച്ച് കമ്പനി

ഡൽഹി: എയർ ഇന്ത്യയുടെ ഡൽഹി – ചിക്കാഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കി. എഐ 127 നമ്പർ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. സുരക്ഷാ മാനദണ്ഡ പ്രകാരം യാത്രക്കാരെയും വിമാനവും പരിശോധിച്ചെന്നും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അടുത്തിടെ പല വിമാനങ്ങളിലും ഇത്തരത്തിൽ ഭീഷണിയുണ്ടായിട്ടുണ്ടെന്നും അതെല്ലാം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായതാണെന്നും വാർത്താക്കുറിപ്പിൽ കമ്പനി പറയുന്നു.

Also Read: ബഹറൈച്ച് സംഘർഷത്തിൽ പ്രദേശത്ത് കനത്ത ജാ​ഗ്രത തുടരുന്നു

എങ്കിലും ഏറെ ഗൗരവത്തോടെയാണ് ഭീഷണി സന്ദേശം കാണുന്നത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ തങ്ങൾ ഖേദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

Top