തിരുവനന്തപുരം: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യയ്ക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്റ് ചെയ്തു. ഐസൊലേഷന്‍ ബേയിലാണ് വിമാനം ഇറക്കിയത്. വിമാനത്തില്‍ ബോംബ് വെച്ചെന്ന സന്ദേശത്തെ തുടര്‍ന്ന് വിമാനത്തില്‍ വിശദമായ പരിശോധന നടത്തും.
വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. യാത്രക്കാരെയും ലെഗേജും പരിശോധിക്കും. വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു. വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ഫോണ്‍ വഴിയാണ് ബോംബ് ഭീഷണി വന്നിരിക്കുന്നത്. ഫോണിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.