24 ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

സ്റ്റാർ ഹോട്ടലുകൾ ഉൾപ്പടെ തകർക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.

24 ഹോട്ടലുകൾക്ക് ബോംബ് ഭീഷണി
24 ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

ഡൽഹി: ബോംബ് ഭീഷണി തുടർക്കഥയാകുന്നു. ഇപ്പോഴിതാ വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണിക്ക് പിന്നാലെ ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. കൊൽക്കത്ത, ആന്ധ്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 24 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി.

ഇ–മെയിലിലൂടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്റ്റാർ ഹോട്ടലുകൾ ഉൾപ്പടെ തകർക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഭീഷണിയുണ്ടായ ഹോട്ടലുകളിൽ പോലീസ് പരിശോധന നടത്തി. പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.

Top