എയര്‍ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി

189 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി
എയര്‍ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി

ദുബൈ: എയര്‍ ഇന്ത്യ എക്സ്പ്രസിന് നേരെ വീണ്ടും ബോംബ് ഭീഷണി. ദുബൈയിൽ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐഎക്സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. 189 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഭീഷണിയെ തുടർന്ന് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി.

ഇ മെയില്‍ സന്ദേശം വഴിയാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സന്ദേശം ലഭിച്ചതെന്ന് ജയ്പൂര്‍ എയര്‍പോര്‍ട്ട് പൊലീസ് എസ്എച്ച്ഒ സന്ദീപ് ബസേര പറഞ്ഞു. പുലര്‍ച്ചെ 1.20ന് വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷാസേന വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.

Top