CMDRF

എയര്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; ആകാശത്ത് ആശങ്ക

അഞ്ച് വിമാനങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളില്‍ ഇറങ്ങിയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി

എയര്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; ആകാശത്ത് ആശങ്ക
എയര്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; ആകാശത്ത് ആശങ്ക

ഡൽഹി: എയര്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് സന്ദേശം ലഭിച്ചത്. അഞ്ച് വിമാനങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളില്‍ ഇറങ്ങിയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് മാത്രമല്ല രണ്ട് വിസ്താര വിമാനങ്ങള്‍ക്കും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഇന്ന് ബോംബ് ഭീഷണി ഉണ്ടായിരുന്നു.

Also Read: എഡിഎം നവീൻ ബാബുവിന്‍റെ മരണം; ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

കേന്ദ്ര സര്‍ക്കാരും സിവില്‍ അതോറിറ്റികളും വിമാനങ്ങള്‍ക്കുള്ള ഭീഷണിയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആലോചനകള്‍ നടത്തി വരികയാണ്. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. അന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കണം. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.

Top