ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

തിരുപ്പതി ഈസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

ഹോട്ടലുകൾക്ക് ബോംബ് ഭീഷണി
ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

ചെന്നൈ: ആന്ധ്രപ്രദേശിൽ ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. പൊലീസ് കൺട്രോൾ റൂമിൽ ഇ മെയിൽ വഴി ആണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്.

ഏതൊക്കെ ഹോട്ടലുകളിലാണ് ബോംബ് ഭീഷണി ഉണ്ടായതെന്ന് പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. തിരുപ്പതി ഈസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങി.

Top