മുംബൈ: ആർ.ബി.ഐയുടെ കസ്റ്റമർ കെയറിൽ ബോംബ് ഭീഷണി. ലശ്കർ-ഇ-ത്വയിബയുടെ സി.ഇ.ഒയെന്ന് അവകാശപ്പെടുന്ന ഫോൺ കോളാണെത്തിയത്. ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കോൾ എത്തിയത്. ഭീഷണികോളുകൾ മൂലം എയർലൈനുകൾ വലിയ ഭീഷണി നേരിടുന്നതിനിടെയാണ് ആർ.ബി.ഐക്കും ഭീഷണിസന്ദേശം എത്തിയത്.
Also Read: മണിപ്പൂരിൽ അഫ്സ്പ പിൻവലിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാനം
ആർ.ബി.ഐയിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. അതേസമയം, മുംബൈ പൊലീസ് ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. അതേസമയം, എയർലൈനുകൾക്ക് ഭീഷണികോളുകൾ വർധിച്ച് വരുന്നതിനിടയിലാണ് ആർ.ബി.ഐക്കും ഭീഷണിസന്ദേശം എത്തിയത്.
അതേസമയം, ബോംബ് ഭീഷണികൾ ജനങ്ങളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചിരുന്നു. ജനങ്ങളുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് വ്യോമയാനമന്ത്രാലയവും അറിയിച്ചു.