ആന്ധ്രാ പ്രദേശിൽ രണ്ട് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

അന്വേഷണത്തിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.

ആന്ധ്രാ പ്രദേശിൽ രണ്ട് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി
ആന്ധ്രാ പ്രദേശിൽ രണ്ട് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

തിരുപ്പതി: ആന്ധ്രാ പ്രദേശിൽ രണ്ട് ഹോട്ടലുകൾക്ക് കൂടി ബോംബ് ഭീഷണി. തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള ഹോട്ടലുകൾക്കാണ് ഇ-മെയിലുകൾ വഴി ബോംബ് ഭീഷണി വന്നത്. സന്ദേശം വന്നയുടനെ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ അന്വേഷണത്തിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.

വിമാനങ്ങൾക്കുള്ള ബോംബ് ഭീഷണിക്ക് പിന്നാലെയാണ് രാജ്യത്ത് ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി വന്നത്. കഴിഞ്ഞ ദിവസം മാത്രം ഇരുപതിലധികം ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. ഭീഷണി ലഭിച്ച ഉടനെ അധികൃതർ പരിശോധിച്ചെങ്കിലും ഭീഷണിയെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

Top