വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി; 46 വിമാനങ്ങൾക്കും സന്ദേശം അയച്ചത് ഒരേ അക്കൗണ്ടിൽ നിന്ന്

നിങ്ങളടെ അഞ്ച് വിമാനങ്ങളിൽ ബോംബുകൾ വെച്ചിട്ടുണ്ട്​​​​​​'-എന്ന സന്ദേശമാണ് വിമാനകമ്പനികൾക്ക് ലഭിച്ചത്. പല വിമാനങ്ങളും പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്.

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി; 46 വിമാനങ്ങൾക്കും സന്ദേശം അയച്ചത് ഒരേ അക്കൗണ്ടിൽ നിന്ന്
വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി; 46 വിമാനങ്ങൾക്കും സന്ദേശം അയച്ചത് ഒരേ അക്കൗണ്ടിൽ നിന്ന്

ഡൽഹി: ഈ കഴിഞ്ഞ ഒരാഴ്ചക്കിടെ വ്യാജ ബോംബ് ഭീഷണി ലഭിച്ചത് 70 വിമാനങ്ങൾക്കാണ്. അതിൽ 46 വിമാനങ്ങൾക്കും ഭീഷണി സന്ദേശം അയച്ചത് ഒരേ എക്സ് അക്കൗണ്ടിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി @adamlanza1111എന്ന എക്സ് അക്കൗണ്ടിൽ നിന്ന് 46 തവണയാണ് ഭീഷണി സന്ദേശം അയച്ചത്. അമേരിക്കൻ എയർലൈൻസ്, ജെറ്റ് ബ്ലൂ, എയ്ർ ന്യൂ സിലാൻഡ് തുടങ്ങിയ അന്താരാഷ്ട്ര വിമാനങ്ങൾക്കു നേരെയും ഇതേ അക്കൗണ്ടിൽ നിന്ന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയക്കാൻ പ്രതി ശ്രമം നടത്തി. ശനിയാഴ്ച ഉച്ചവരെ ആക്ടീവ് ആയിരുന്ന എക്സ് അക്കൗണ്ട് ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.

‘നിങ്ങളടെ അഞ്ച് വിമാനങ്ങളിൽ ബോംബുകൾ വെച്ചിട്ടുണ്ട്​​​​​​’-എന്ന സന്ദേശമാണ് വിമാനകമ്പനികൾക്ക് ലഭിച്ചത്. പല വിമാനങ്ങളും പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആഭ്യന്തര വിമാന സർവീസുകളായ എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, അകാസ എയ്ർ, അലയൻസ് എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

Also Read: ചീറ്റക്കുഞ്ഞുങ്ങൾക്ക് ചെള്ള് ശല്യം

വിമാനങ്ങൾക്ക് തുടർച്ചയായ ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ ബ്യൂറോ വിമാന കമ്പനി സി.ഇ.ഒമാരുടെ യോഗം വിളിച്ചിരുന്നു. ആഭ്യന്തര വിമാനകമ്പനികളുടെ സി.ഇ.ഒമാരുടെ യോഗമാണ് വിളിച്ചത്. നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ വിമാനങ്ങൾക്ക് ഭീഷണി സന്ദേശമയച്ച സംഭവത്തിൽ 17കാരൻ ഛത്തീസ്ഗഢ് അറസ്റ്റിലായിരുന്നു.

Top