CMDRF

ലുക്മാന്‍ – ബിനു പപ്പു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂര്‍ത്തിയായത് ജൂണ്‍ അവസാന വാരമാണ്

ലുക്മാന്‍ – ബിനു പപ്പു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ലുക്മാന്‍ – ബിനു പപ്പു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ തരുണ്‍ മൂര്‍ത്തി ചിത്രങ്ങള്‍ക്ക് ശേഷം ലുക്മാന്‍ അവറാന്‍ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബോംബെ പോസിറ്റീവ്’. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. എച്ച് ആന്‍ഡ് യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീവന്‍ ആണ്. കഥ രചിച്ചിരിക്കുന്നത് അജിത് ആണ്.

ALSO READ: സൂരിയുടെ കൊട്ടുകാളി ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, മംമ്ത മോഹന്‍ദാസ്, സണ്ണി വെയ്ന്‍ എന്നീ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക. ഇവര്‍ക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്‌സേന, രാഹുല്‍ മാധവ്, സൗമ്യ മേനോന്‍, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദര്‍ പാണ്ഡ്യന്‍, സുധീര്‍, അനു നായര്‍, ജയകൃഷ്ണന്‍ എന്നിവരും ചിത്രത്തിലുണ്ട്. ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂര്‍ത്തിയായത് ജൂണ്‍ അവസാന വാരമാണ്.

Top