CMDRF

ആദ്യം സൈനിക സഹായം, പിന്നാലെ ഭീഷണി കത്ത്; അമേരിക്കയുടെ നീക്കങ്ങളിങ്ങനെ

അ​ടി​യ​ന്ത​ര​മാ​യി പ്ര​തി​ദി​നം 350 ലോ​റി സ​ഹാ​യ​മെ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് അമേരിക്കയുടെ ആ​വ​ശ്യം

ആദ്യം സൈനിക സഹായം, പിന്നാലെ ഭീഷണി കത്ത്; അമേരിക്കയുടെ നീക്കങ്ങളിങ്ങനെ
ആദ്യം സൈനിക സഹായം, പിന്നാലെ ഭീഷണി കത്ത്; അമേരിക്കയുടെ നീക്കങ്ങളിങ്ങനെ

വാ​ഷി​ങ്ട​ൺ: ആദ്യം ഇ​സ്രാ​യേ​ലി​ന്റെ ര​ക്ഷ​ക്ക് തങ്ങളുട സൈ​നി​ക​രെ അ​യ​ക്കു​ക​യും അ​ത്യാ​ധു​നി​ക ‘താ​ഡ്’ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​മെ​ത്തി​ക്കു​ക​യും ചെ​യ്ത​ അമേരിക്ക ഇപ്പോൾ ഒരു ഭീഷണികത്തും ഇ​സ്രാ​യേലിന് നൽകിയതായാണ് വിവരം.

നെ​ത​ന്യാ​ഹു​വി​ന് അയച്ച കത്തിൽ ഗാസയിലെ മാ​നു​ഷി​ക സ​ഹാ​യം മു​ട​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ സൈ​നി​ക സ​ഹാ​യം ​വെ​ട്ടി​ക്കു​റ​ക്കു​മെ​ന്നാ​ണ് അമേരിക്കൻ ഭീഷണി. സ്റ്റേ​റ്റ് ​സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​നും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​നും ഒ​പ്പു​വെ​ച്ച ക​ത്തി​ൽ 30 ദി​വ​സ​ത്തെ സാ​വ​കാ​ശ​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Also Read: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലയും ട്രംപും സമാസമം

ഇ​സ്രാ​യേ​ലി​ന്റെ ആയുധ പുര നിറയ്ക്കുന്ന അമേരിക്ക, യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, ബോം​ബു​ക​ൾ, മി​സൈ​ലു​ക​ൾ, ഷെ​ല്ലു​ക​ൾ എ​ന്നി​വ​യി​ലേ​റെ​യും ഇതിനകം തന്നെ എ​ത്തി​ച്ചു​ന​ൽ​കിയിട്ടുണ്ട്. ഈ ​ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാണ് ഇ​സ്രാ​യേ​ൽ ഒരു വർഷത്തിലേറെയായി അ​ധി​നി​വേ​ശം തുടരുന്നത്.

അ​ടി​യ​ന്ത​ര​മാ​യി പ്ര​തി​ദി​നം 350 ലോ​റി സ​ഹാ​യ​മെ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് അമേരിക്കയുടെ ആ​വ​ശ്യം. വ​ട​ക്ക​ൻ ഗാസയി​ൽ തു​ട​രു​ന്ന ഒ​റ്റ​പ്പെ​ടു​ത്ത​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കത്തിൽ നി​ർ​ദേ​ശി​ക്കു​ന്നു.

Top