ടെക്സാസ്: തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസണ്‍ തോൽവി. 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടെക്സാസിലെ ആര്‍ലിങ്ടണിലെ എ.ടി ആന്‍ഡ് ടി സ്റ്റേഡിയത്തില്‍ ടൈസൺ മത്സരത്തിനെത്തിയത്. യൂട്യൂബറും പ്രൊഫഷണൽ ബോക്സറുമായ ജേക്ക് പോളിനോടാണ് ഇതിഹാസ താരം പരാജയപ്പെട്ടത്. എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ പൊരുതിനിന്നെങ്കിലും പ്രായത്തിന്റേതായ പരാധീനതകൾ ടൈസണിന്റെ പ്രകടനത്തെ ബാധിക്കുകയായിരുന്നു.
Also Read: യുറീകൊ രാജകുമാരി അന്തരിച്ചു
അദ്ദേഹത്തിന്റെ റിഫ്ളക്സുകളെല്ലാം മന്ദഗതിയിലായിരുന്നു. എങ്കിലും ആദ്യ രണ്ട് റൗണ്ടിലും മികച്ച പ്രകടനം നടത്താന്‍ ടൈസണായി. ഒടുവില്‍ എട്ടു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ജേക്കിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു. മുൻ ഹെവിവെയ്റ്റ് ചാംപ്യന്റെ വമ്പൻ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ടൈസൺ ആരാധകരുടെ പ്രതീക്ഷ അധികനേരം നീണ്ടില്ല. മൂന്നാം റൗണ്ട് മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയാണ് ജേക്ക് പോളിന്റെ വിജയം.
മത്സരത്തിനു മുൻപ് മൈക്ക് ടൈസൺ ജേക്ക് പോളിന്റെ മുഖത്തടിച്ചത് വലിയ വിവാദമായിരുന്നു. 2005ൽ ബോക്സിങ് റിങ്ങിൽനിന്നു വിരമിച്ച ടൈസൻ നാലുവർഷം മുൻപാണ് അവസാനമായൊരു പ്രദർശന മത്സരത്തിനിറങ്ങിയത്. പ്രൊഫഷണല്‍ മത്സരത്തിലിറങ്ങാന്‍ ഏറെ നാളായി ആലോചിച്ചുവരുന്നുണ്ടെങ്കിലും അനാരോഗ്യം വിലങ്ങുതടിയാവുകയായിരുന്നു.