CMDRF

യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്ത് പിടിയില്‍

യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്ത് പിടിയില്‍
യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്ത് പിടിയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍. യുവതിയുമായി പ്രണയത്തിലായിരുന്ന രാജ എന്നയാളാണ് 22-കാരിയായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്നാരോപിച്ചായിരുന്നു കൊലപാതകം. ഫിറോസാബാദ് സ്വദേശിയായ യുവതി കഴിഞ്ഞ കുറച്ച് നാളുകളായി ബോണ്ട്‌സിയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. യുവതിയും രാജയും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗുര്‍ഗാവിലെ ഗംറോജ് ടോള്‍ പ്ലാസയ്ക്കരികിലായുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിശോധിച്ചപ്പോള്‍ ഇടത് കൈയില്‍ ‘R’ എന്ന അക്ഷരം ടാറ്റൂ ചെയ്തിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. ശനിയാഴ്ച്ച രാത്രി പുറത്തു പോയ യുവതിയെ കാണാനില്ലെന്ന് അറിയിച്ച് മകളുടെ സുഹൃത്ത് വിളിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ തിങ്കളാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. മാതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top