കലാമണ്ഡലത്തില്‍ ഇനി മുതല്‍ മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും

കലാമണ്ഡലത്തില്‍ ഇനി മുതല്‍ മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും
കലാമണ്ഡലത്തില്‍ ഇനി മുതല്‍ മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും

തൃശൂര്‍: ചരിത്രപരമായ മാറ്റവുമായി കേരള കലാമണ്ഡലം. ഇനി മുതല്‍ മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. എല്ലാ കോഴ്സുകളിലേക്കും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ പ്രവേശിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ തീരുമാനിച്ചു. കഥകളിയില്‍ പെണ്‍കുട്ടികള്‍ക്ക് അവസരം നല്‍കിയത് കൊണ്ട് തന്നെ മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് കോഴ്‌സുകള്‍ കൂടി ഈ വര്‍ഷം ആരംഭിക്കാനും തീരുമാനിച്ചു.

ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ അധിക്ഷേപ പരാമര്‍ശം വിവാദങ്ങള്‍ക്കാണ് വഴി തെളിയിച്ചത്. നിരവധി പേരാണ് രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കൂത്തമ്പലത്തില്‍ രാമകൃഷ്ണന് അവസരം ഒരുക്കിയിരുന്നു. തൊട്ടടുത്ത ദിവസമാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്. ജെന്‍ട്രല്‍ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനില്‍ക്കാനാണ് ആഗ്രഹം, അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാന്‍സിലര്‍ നേരത്തെ അറിയിച്ചിരുന്നു.

Top