ഓര്‍മശക്തിക്ക് വേണം ബ്രഹ്‌മി

ഓര്‍മശക്തിക്ക് വേണം ബ്രഹ്‌മി
ഓര്‍മശക്തിക്ക് വേണം ബ്രഹ്‌മി

ബ്രഹ്‌മി ഒരു ആയുര്‍വേദ ഔഷധസസ്യമാണ്. നെല്‍കൃഷിക്ക് സമാനമായ രീതിയിലാണ് ബ്രഹ്‌മി വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നത്. പാടങ്ങളിലും അതുപോലെ നനവുകൂടുതലുള്ള പ്രദേശങ്ങളിലുമാണ് ബ്രഹ്‌മി ധാരാളമായി വളരുന്നത്. ഇതിന്റെ പൂക്കള്‍ക്ക് ഇളം നീലയോ, വെള്ളയോ നിറമായിരിക്കും. നമ്മുടെ നാട്ടില്‍ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്. നിരവധി ആയുര്‍വേദ ഗുണങ്ങളുള്ള ഒരു ഔഷധമാണ് ഇത്. കുട്ടികള്‍ക്ക് ബുദ്ധിവികാസത്തിനായി ചെറുപ്പം മുതല്‍ ബ്രഹ്‌മി നല്‍കി വരാറുണ്ട്. കുഞ്ഞു കുട്ടികള്‍ക്ക് എന്ന് മാത്രമല്ല, പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം ബ്രഹ്‌മി നല്‍കുന്നത് ബുദ്ധിവികാസത്തിനും വളര്‍ച്ചയ്ക്കും വളരെയധികം ഗുണം ചെയ്യും. നമ്മളുടെ കോശങ്ങളെ നല്ലരീതിയില്‍ അണുബാധകളില്‍ നിന്നെല്ലാം സംരക്ഷിക്കുന്നതിനും ഏറ്റവുമധികം സഹായിക്കുന്ന ഘടകമാണ് ആന്റി ഓക്സിഡന്റുകള്‍. ഈ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തില്‍ ലഭിക്കുന്നതിന് ഏറ്റവുമധികം സഹായിക്കുന്ന ഒരു ഔഷധമാണ് ബ്രഹ്‌മി. ഇത്തരത്തില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ അത് ശരീരത്തിലെ അണുക്കളെ ഇല്ലാതാക്കുകയും, പുറത്തു നിന്ന് അണുബാധ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

ചെറിയകുട്ടികള്‍ക്ക് അവരുടെ ബുദ്ധിവികസിച്ചുവരുന്ന പ്രായം മുതല്‍ ബ്രഹ്‌മി നല്‍കിയാല്‍ ഇവരില്‍ കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കുവാനും അതുപോലെ ഓര്‍മ്മശക്തി നിലനില്‍ക്കുവാനും സഹായിക്കുന്നുണ്ടെന്ന് പഠനങ്ങള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല വെറും 300 ഗ്രാം ബ്രഹ്‌മി കഴിക്കുന്നവരില്‍വരെ പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കുവാനും പഠിക്കുവാനുമുള്ള ശേഷി കൂടുന്നതായി കണ്ടെത്തി. അതുകൊണ്ടുതന്നെ പഠിക്കുന്ന കുട്ടികള്‍ക്കും ചെറിയ കുട്ടികള്‍ക്കും ബ്രഹ്‌മി നല്‍കുന്നത് വളരെ നല്ലതാണ്. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയ്യാറാക്കുന്നതിലേക്കായി ബ്രഹ്‌മി വന്‍ തോതില്‍ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. നവജാതശിശുക്കള്‍ക്ക് മലബന്ധം മാറുവാന്‍ ബ്രഹ്‌മിനീര് ശര്‍ക്കര ചേര്‍ത്തു കൊടുക്കുന്നു. ബ്രഹ്‌മിനീരും വെളിച്ചെണ്ണയും സമം ചേര്‍ത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാന്‍ ഉത്തമമാണ്.

Top