വെംബ്ലി: യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കും മുമ്പായുള്ള സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ബ്രസില്‍. 80-ാം മിനിറ്റില്‍ 17കാരന് താരം എന്‍ഡ്രിക്കിന്റെ ഗോളിലാണ് ബ്രസീലിയന്‍ സംഘം ജയിച്ചുകയറിയത്. പരിക്കേറ്റ ഹാരി കെയ്നും ബുക്കായോ സാക്കയും ഇല്ലാതെ ഇറങ്ങിയ ഇംഗ്ലീഷ് നിരയ്ക്ക് ബ്രസീലിയന്‍ സംഘത്തോട് പോരാടാന്‍ സാധിച്ചില്ല.
പരാജയപ്പെട്ടെങ്കിലും ഇംഗ്ലീഷ് ടീം മികച്ച മത്സരം കാഴ്ചവെച്ചെന്ന് പരിശീലകന് ഗാരെത് സൗത്ത്ഗേറ്റ് പറഞ്ഞു. ഏറ്റവും മികച്ച ടീമിനെതിരെയാണ് ഇംഗ്ലണ്ട് കളിച്ചത്. പുതിയ ചില താരങ്ങളുടെ മികച്ച പ്രകടനം ആശ്വാസം നല്‍കുന്നതാണെന്നും സൗത്ത്ഗേറ്റ് വ്യക്തമാക്കി.
വെംബ്ലിയില്‍ 21 മത്സരങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് പരാജയമറിയുന്നത്. 2022ല്‍ ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ടീം ഒരു മത്സരത്തില്‍ പരാജയമറിയുന്നത്. മത്സരത്തില്‍ ഗോളടിക്കാനുള്ള നിരവധി അവസരങ്ങള്‍ ഇംഗ്ലീഷ് സംഘം തുലയ്ക്കുകയും ചെയ്തു.