യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കും മുമ്പായുള്ള ബ്രസീല്‍-സ്‌പെയിന്‍ സൗഹൃദ പോരാട്ടം സമനിലയില്‍

യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കും മുമ്പായുള്ള ബ്രസീല്‍-സ്‌പെയിന്‍ സൗഹൃദ പോരാട്ടം സമനിലയില്‍

മാഡ്രിഡ്: യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കും മുമ്പായുള്ള ബ്രസീല്‍-സ്‌പെയിന്‍ സൗഹൃദ പോരാട്ടം സമനിലയില്‍. മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും വമ്പന്മാര്‍ തമ്മിലുള്ള പോരാട്ടമെന്നാണ് മത്സരം വിശേഷിപ്പിച്ചത്. എന്നാല്‍ മത്സരം അവസാനിച്ചത് ലാമിന്‍ യമാല്‍-എന്‍ഡ്രിക്ക് കൗമാരപ്പോരാട്ടമായാണ്.

രണ്ടാം പകുതിയില്‍ 50-ാം മിനിറ്റില്‍ എന്‍ഡ്രിക്കിന്റെ ഗോളില്‍ ബ്രസീല്‍ സമനില നേടി. 85-ാം മിനിറ്റില്‍ വീണ്ടും ലാമിന്‍ യമാലിനെ വീഴ്ത്തിയതിന് സ്‌പെയിനിന് പെനാല്‍റ്റി ലഭിച്ചു. റോഡ്രി വീണ്ടും ഗോള്‍ നേടി. എന്നാല്‍ 96-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ലൂക്കാസ് പാക്വെറ്റ ബ്രസീലിന് സമനില നേടിത്തന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ ലാമിന്‍ യമാല്‍ ബ്രസീല്‍ പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തി. 11-ാം മിനിറ്റില്‍ യമാലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി റോഡ്രി വലയിലെത്തിച്ചു. 36-ാം മിനിറ്റിലെ ഡാനി ഓള്‍മോയുടെ ഗോളില്‍ മത്സരത്തില്‍ സ്‌പെയിന്‍ രണ്ട് ഗോളിന് മുന്നിലായി. 40-ാം മിനിറ്റിലെ റോഡ്രിഗോയുടെ ഗോളില്‍ ബ്രസീല്‍ ആദ്യ മറുപടി നല്‍കി.

Top