‘അവിശ്വസനീയം’ വൈറലായി ബ്രസീലിയൻ സർഫർ ഗബ്രിയേൽ മദീനയുടെ ഒളിമ്പിക് ഫോട്ടോ!

‘അവിശ്വസനീയം’ വൈറലായി ബ്രസീലിയൻ സർഫർ ഗബ്രിയേൽ മദീനയുടെ ഒളിമ്പിക് ഫോട്ടോ!
‘അവിശ്വസനീയം’ വൈറലായി ബ്രസീലിയൻ സർഫർ ഗബ്രിയേൽ മദീനയുടെ ഒളിമ്പിക് ഫോട്ടോ!

വായുവായിൽ പറക്കുന്ന മനുഷ്യൻ’ ബ്രസീലിയൻ സർഫർ ഗബ്രിയേൽ മദീനയുടെ പുതിയ ചിത്രം കണ്ടാൽ അങ്ങനെയാണ് തോന്നുക. താഹിതിയിൽ നടന്ന ഗെയിംസിലെ സർഫിംഗ് മത്സരത്തിനിടെയെടുത്ത വായുവിൽ നിൽക്കുന്ന 30-കാരനായ മദീനയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എഎഫ്പി ഫോട്ടോഗ്രാഫർ ജെറോം ബ്രൂയ്‌ലെറ്റാണ് വെള്ളത്തിന് മുകളിൽ വായുവിൽ നിൽക്കുന്ന മദീനയുടെ ചിത്രം എടുത്തത്.ജപ്പാൻ്റെ കനോവ ഇഗരാഷിക്കെതിരായ മത്സരത്തിൽ 9.90 സ്‌കോറാണ് മദീന നേടിയത്. ക്ലോസ് ടു പെർഫെക്റ്റ് സ്‌കോർ ഗെയിംസിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സ്കോറാണിത്.

ചിത്രത്തെ പ്രശംസിച്ചും മദീനയ്ക്ക് ആശംസ അറിയിച്ചും നിരവധി പേരാണ് പോസ്റ്റിനു താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്. 2014 , 2018 , 2021 WSL ലോക ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയ പ്രൊഫഷണൽ സർഫറാണ് ഗബ്രിയേൽ മദീന പിൻ്റോ ഫെരേര. കെല്ലി സ്ലേറ്ററിന് ശേഷം പുരുഷന്മാരുടെ സിടിയിൽ സർഫർമാരിൽ ഏറ്റവും കൂടുതൽ ലോക കിരീടങ്ങൾ നേടിയ താരം കൂടിയാണ് മദീന.

Top