അച്ചടക്ക ലംഘനം; കെപിസിസി അംഗത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

അച്ചടക്ക ലംഘനം; കെപിസിസി അംഗത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: അച്ചടക്ക ലംഘനത്തിന് കെപിസിസി അംഗത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ പ്രവര്‍ത്തിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

കോഴിക്കോട് കെ വി സുബ്രഹ്‌മണ്യനെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. ഇദ്ദേഹത്തിനെതിരെ ഉള്‍പ്പെടെയാണ് കെപിസിസി നേതൃയോഗത്തില്‍ എം കെ രാഘവന്‍ വിമര്‍ശനം ഉയര്‍ത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് നേരത്തെ സുബ്രഹ്‌മണ്യന്‍ രാജിവെച്ചിരുന്നു എന്നാണ് വിവരം.

Top