ബ്രേക്ക്ഫാസ്റ്റിനു ബ്രെഡ് ദോശയോ?

കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള അടിപൊളി ദോശ തയ്യാറാക്കി നോക്കിയാലോ നമുക്ക്

ബ്രേക്ക്ഫാസ്റ്റിനു ബ്രെഡ് ദോശയോ?
ബ്രേക്ക്ഫാസ്റ്റിനു ബ്രെഡ് ദോശയോ?

ദോശയിലും വ്യത്യസ്തത കൊണ്ടുവരുന്നവരാണ് നമ്മള്‍ മലയാളികള്‍ , അല്ലെ? കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള അടിപൊളി ദോശ തയ്യാറാക്കി നോക്കിയാലോ നമുക്ക്.

വേണ്ട ചേരുവകള്‍

ദോശ അരി – 2 കപ്പ്
ഉഴുന്നുപരിപ്പ് – 1/2 കപ്പ്
ഉലുവ – 1/2 ടീസ്പൂണ്‍
ബ്രെഡ് സ്ലൈസ് – 6-7 കഷണങ്ങള്‍
പഞ്ചസാര – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

also read: അമിതവണ്ണം കുറയ്ക്കാൻ പച്ചക്കറികൾ സഹായിക്കും

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും ഉലുവയും ഒരു പാത്രത്തില്‍ ഇട്ട് നന്നായി കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച് നാലു മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക. കുതിര്‍ന്നതിനു ശേഷം അതേ വെള്ളത്തില്‍ ബ്രെഡ് കുതിര്‍ക്കണം. ആവശ്യത്തിന് മാത്രം വെള്ളമൊഴിച്ച് എല്ലാം കൂടി നല്ല മയത്തില്‍ അരച്ചെടുത്ത് ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കി എട്ട് മണിക്കൂര്‍ അടച്ചു വയ്ക്കുക. പുളിച്ചു പൊങ്ങി വന്ന മാവ് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു വലിയ സ്പൂണ്‍ നിറയെ മാവെടുത്ത് ചൂടായ ദോശക്കല്ലില്‍ ഒഴിച്ച് കനം കുറച്ചു പരത്തി നെയ്യ് തൂവി മൊരിഞ്ഞ ദോശയുണ്ടാക്കാം. ഇവ ചട്‌നി കൂട്ടി വിളമ്പാം.

Top