CMDRF

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച ആടുജീവിതം മുന്നേറുന്നു

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച ആടുജീവിതം മുന്നേറുന്നു
റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച ആടുജീവിതം മുന്നേറുന്നു

ലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ടാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച ആടുജീവിതം മുന്നേറുന്നത്. അതിവേഗ 50 കോടി, 75 കോടി എന്നീ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ സിനിമ 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു വാരം പിന്നിടുമ്പോള്‍ ആടുജീവിതം ഇതുവരെ 88 കോടിയിലധികം രൂപ നേടി കഴിഞ്ഞു.

ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്.

ഇതോടെ ആര്‍ഡിഎക്‌സ്, മോഹന്‍ലാലിന്റെ നേര്, മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ സിനിമകളുട കളക്ഷന്‍ ആടുജീവിതം മറികടന്നിരിക്കുകയാണ്. ഇനി അഞ്ച് സിനിമകളാണ് ആടുജീവിതത്തിന് മുകളിലുള്ളത്. മഞ്ഞുമ്മല്‍ ബോയ്‌സ്, 2018, പുലിമുരുകന്‍, പ്രേമലു, ലൂസിഫര്‍ എന്നീ ചിത്രങ്ങളാണ് നിലവില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ മലയാളം സിനിമകള്‍. വരും ദിവസങ്ങളിൽ ആടുജീവിതം ഈ ലിസ്റ്റിലെ ഏതൊക്കെ ചിത്രങ്ങളെ മറികടക്കുമെന്ന ആകാംഷയിലാണ് സിനിമാലോകം.

Top