‘മുലയൂട്ടുകയെന്നത് ഏതൊരു അമ്മയുടെയും അവകാശം’; ഹൈക്കോടതി

ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്

‘മുലയൂട്ടുകയെന്നത് ഏതൊരു അമ്മയുടെയും അവകാശം’; ഹൈക്കോടതി
‘മുലയൂട്ടുകയെന്നത് ഏതൊരു അമ്മയുടെയും അവകാശം’; ഹൈക്കോടതി

കൊച്ചി: മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയിൽ നിന്ന് അകറ്റാനാവില്ലെന്ന് ഹൈക്കോടതി. മുലയൂട്ടുകയെന്നത് ഏതൊരു അമ്മയുടെയും മുലയുണ്ണുക എന്നത് കുഞ്ഞിന്റെയും മൗലികാവകാശമാണെന്നും ഹൈക്കേോടതി പറഞ്ഞു. ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പിതാവിന് കൈമാറണമെന്ന ഉത്തരവിനെതിരെയാണ് ഹൈക്കോടതിയുടെ വിമർശനം. കുട്ടിയുടെ അമ്മ ആർക്കൊപ്പമാണ് കഴിയുന്നത് എന്നുളള വിഷയങ്ങൾ കണക്കാക്കിയല്ല കുഞ്ഞിന് മുലയൂട്ടുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും കോടതി വിമർശിച്ചു. കുട്ടിയെ ഉടൻ തന്നെ അമ്മയ്ക്ക് കൈമാറണമെന്നും കുമളി സ്റ്റേഷൻ ഹൗസ് ഓഫീസർ അത് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

Also Read : സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ കത്തിന് ഇനി പ്രസക്തിയില്ല; വിഡി സതീശന്‍

കഴിഞ്ഞ വർഷമാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. കുട്ടി ജനിച്ചതിന് ശേഷം യുവതി ഭർത്താവിന്റെ ഉപദ്രവം കാരണം സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് യുവതി ഭർത്താവിന്റെ അമ്മയുടെ രണ്ടാം ഭർത്താവിനോടൊപ്പം താമസം തുടങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ പരാതിയിലാണ് കുട്ടിയെ പിതാവിനോടൊപ്പം വിടാൻ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. ഇതിനെതിരെ യുവതി ഹൈക്കോടതിയിൽ എത്തിയതിന് പിന്നാലെയാണ് ഉത്തരവ്.

Top